24 April 2024 Wednesday

ആലംകോട് പഞ്ചായത്തില്‍ നിര്‍ദ്ധന കുടുംബങ്ങളുടെ കെട്ടിട വാടക ഒഴിവാക്കി കെട്ടിട ഉടമകള്‍

ckmnews

ചങ്ങരംകുളം:കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ തങ്ങളുടെ വാടക കെട്ടിടത്തിൽ താമസിക്കുന്ന നിർധന കുടുംബങ്ങളുടെ വാടകതുക ഒഴിവാക്കി പന്ത്രണ്ടോളം കെട്ടിട ഉടമകൾ മാതൃകയാവുന്നു. എം.കെ അബ്ദുറഹ്മാൻ,ഷിഹാബ് വടക്കൂട്ട്,വട്ടത്തൂർ അഷ്റഫ്,മേച്ചിനാത്ത് വളപ്പിൽ അബുഹാജി, കാട്ടില വളപ്പിൽ മുഹമ്മദലി,സുബൈർ അടത്തിപറമ്പിൽ,ശാലിനിസന്തോഷ് കണ്ണച്ചംപാട്ട്,അബ്ദുൽ ഹക്കീം മണക്കടവത്ത്,മേച്ചിനാത്ത് വളപ്പിൽ അബുട്ടിഹാജി,പി.കെ കബീർ പുല്ലാരവളപ്പിൽ, കഴുങ്കിൽ കാദർ (മാണിപറമ്പിൽ),സുബൈർ മേച്ചിനാത്ത് വളപ്പിൽ തുടങ്ങിയ പന്ത്രണ്ടോളം കെട്ടിട ഉടമകളാണ് തങ്ങളുടെ കോർട്ടേഴ്സുകളിൽ വാടകക്ക് താമസിക്കുന്ന നിർധന കുടുംബങ്ങളുടെ വാടക തുക ഒഴിവാക്കി മറ്റുള്ളവർക്ക് മാതൃകയായത്. ലോകം മുഴുവൻ നാശം വിതച്ച കൊറോണ വൈറസ് മൂലം  ഉണ്ടായ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രയാസമനുഭവിക്കുന്ന പതിനാറാം വാർഡിലെ കുടുംബങ്ങൾക്ക് തീർത്തും ആശ്വാസകരമാണ് കെട്ടിട ഉടമകളുടെ ഈ തീരുമാനമെന്നും, മാനുഷിക പരിഗണന വെച്ച് ഇത്തരത്തിൽ തീരുമാനമെടുത്ത മുഴുവൻ കെട്ടിട ഉടമകളേയും അഭിനന്ദിക്കുന്നതോടൊപ്പം മറ്റു കെട്ടിട ഉടമകളും ഈ സാഹചര്യത്തിൽ വാടക തുക ഒഴിവാക്കാൻ തയ്യാറാവണമെന്നും വാർഡ് മെമ്പർ കെ.എം ഹാരിസ് പറഞ്ഞു.