29 March 2024 Friday

മലപ്പുറം ജില്ലയില്‍ ജിംനേഷ്യം ടര്‍ഫ് ഇന്‍ന്റോര്‍ സ്റ്റേഡിയം സ്പോട്സ് ക്ളബ്ബ് നീന്തല്‍കുളം ഇന്ന് മുതല്‍ തുറക്കും

ckmnews


കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളായി അടഞ്ഞു കിടന്ന മലപ്പുറം ജില്ലയില്‍ ജിംനേഷ്യം ടര്‍ഫ് ഇന്‍ന്റോര്‍ സ്റ്റേഡിയം സ്പോട്സ് ക്ളബ്ബ് നീന്തല്‍കുളം എന്നിവ ഇന്ന് മുതല്‍ തുറക്കും.കോവിഡ് നിയന്ത്രണങ്ങള്‍ മുഴുവന്‍ പാലിച്ചായിരിക്കണം സെന്ററുകളുടെ പ്രവര്‍ത്തനമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.സാനിറ്റൈസര്‍,ഗ്ളൗസ്,മാസ്ക്,കൃത്യമായ സാമൂഹ്യ അകലം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.നിയന്ത്രങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്ത് വിട്ട സര്‍കുലറില്‍ വ്യക്തമാക്കുന്നുണ്ട്