24 April 2024 Wednesday

നന്നംമുക്ക് പഞ്ചായത്തില്‍ 7 വാര്‍ഡുകളില്‍ സിപിഐ ഒറ്റക്ക് മത്സരിക്കും

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ 7 വാര്‍ഡുകളില്‍ സിപിഐ ഒറ്റക്ക് മത്സരിക്കും


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 7 വാര്‍ഡുകളില്‍ സിപിഐ ഒറ്റക്ക് മത്സരിക്കുമെന്ന് സിപിഐ നേതാക്കള്‍.സിപിഐക്ക് ശക്തമായ അടിത്തറ ഉണ്ടായിട്ടും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് സിപിഐ നന്നംമുക്ക് ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം.കഴിഞ്ഞ തവണ രണ്ട് വാര്‍ഡുകള്‍ സിപിഐക്ക് നല്‍കിയിരുന്നു.ഇത്തവണ മൂന്ന് വാര്‍ഡ് എങ്കിലും തങ്ങള്‍ക്ക് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.എന്നാല്‍ സിപിഐക്ക് നിലവിലുള്ള സീറ്റുകള്‍ പോലും നല്‍കാതെ മാറ്റി നിര്‍ത്താനുള്ള തീരുമാനങ്ങളില്‍ അണികളില്‍ കടുത്ത പ്രതിഷേധമുണ്ട്.അടുത്ത ദിവസങ്ങളില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കും