19 April 2024 Friday

കടവല്ലൂർ ഗ്രാമ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ckmnews

കടവല്ലൂർ ഗ്രാമ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.


പെരുമ്പിലാവ്:വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കടവല്ലൂർ  ഗ്രാമ പഞ്ചായത്തിലെ 6 വാര്‍ഡുകളിലേക്കും 1 ബ്ലോക്ക് ഡിവിഷനിലേക്കുമുള്ള  എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പ്രഖ്യാപനം എസ്.ഡി.പി.ഐ കുന്നംകുളം  മണ്ഡലം സെക്രട്ടറി റാഫി താഴത്തേതില്‍ നിര്‍വ്വഹിച്ചു.കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ

വാര്‍ഡ് 3ല്‍ നിന്ന് ജിനി കെ മാത്യു,

വാര്‍ഡ് 6ല്‍ നിന്ന് കെ.എം അബൂബക്കർ (ജാഷി),

വാർഡ് 11ൽ നിന്ന് എ.എം. നാസർ,

വാർഡ് 12ൽ നിന്ന് സി.കെ ഷറഫുദ്ധീൻ,

വാർഡ് 14ൽ നിന്ന് ഫെബിന മൻസൂർ മേലേടത്ത്,

വാർഡ് 16ൽ നിന്ന് ഷാനിഫ് അബൂബക്കർ എന്നിവർ ജനവിധി തേടും.പെരുമ്പിലാവ് ബ്ലോക്ക് ഡിവിഷനിൽ നിന്നും സെയ്ഫുദ്ധീൻ കോയ തങ്ങളും ജനവിധി തേടാൻ തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡന്‍റ് സെയ്ഫുദ്ധീൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറി സി.കെ ഷറഫുദ്ധീൻ എന്നിവര്‍ സന്നിഹിതരായിരുന്നു.