24 April 2024 Wednesday

ഷാര്‍പ്പ് പബ്ളിക്കേഷന്‍ പുരസ്കാരം റംഷാദ് സൈബര്‍ മീഡിയക്ക് സമ്മാനിച്ചു

ckmnews

പെരുമ്പടപ്പ്: വന്നേരി ദേശത്തിന്റെ അകവും പുറവും വായന ദർപ്പണത്തിലെത്തിച്ച ഷാർപ്പ് പബ്ലിക്കേഷൻ സ്പെഷ്യൽ പുരസ്‌കാരം വിദ്യാഭ്യാസ പരിശീലകനും, എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനുമായ റംഷാദ് സൈബർമീഡിയക്ക് സമ്മാനിച്ചു.കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ജാതിയുടെയും മതത്തിന്റെയും അപ്പുറം മനുഷ്യനെ കാണാനും സഹ ജീവിയെ സ്നേഹിക്കാനും യുവാക്കൾ മുന്നോട്ട് വരണമെന്ന സന്ദേശം നൽകുന്ന പുരസ്കാരമെന്ന് അദ്ദേഹം വിലയിരുത്തി. എരമംഗലം കെ.എം.എം ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. ഇ മൊയ്‌തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ഷാജി കാളിയതേൽ ചടങ്ങിന് നേതൃത്വം നൽകി. പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ആറ്റുണ്ണി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കലാകാരന്മാരായ സലീം കോടത്തൂർ, മണികണ്ഠൻ പെരുമ്പടപ്പ് വിശിഷ്ടാതിഥികളായി. അവർ  പാട്ടുപാടിയും അനുഭവങ്ങൾ പങ്ക് വെച്ചും സദസ്യർക്ക് വിരുന്നൊരുക്കി. ടീം ഇ. ആർ. എം അംഗങ്ങളായ പ്രഗിലേഷ് ശോഭ, നാസർ കടവിൽ, അൻവർ, അംബിക, റഫീഖ് പുഴക്കര, മനോജ്‌, ദാസൻ, സലീം  തുടങ്ങിയവർ പുരസ്‌കാര ജേതാവിന് പ്രത്യേക ഉപഹാരങ്ങൾ നൽകി. യുവജന ക്ഷേമ ബോർഡ്‌ ചെയർമാൻ ശരീഫ് പാലോളി സന്ദേശ ഭാഷണം നടത്തി. മഹല്ല് പ്രസിഡണ്ട്‌ എ. സി ഉസ്മാൻ, വന്നേരി പി. ടി. എ പ്രസിഡണ്ട്‌  ജലീൽ കുന്നനയിൽ, യുവ കവി ഹകീം വെളിയത്, നാസർ ഇരിമ്പിളിയം, പരിശീലകരായ റസാൻ നിസാമി, നാസർ ആലത്തൂർ, ചലചിത്ര പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം, എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളം എന്നിവർ ആശംസകൾ അറിയിച്ചു. റംഷാദ് സൈബർമീഡിയ മറുപടി പ്രസംഗം നടത്തി. ഷാർപ്പ് പ്രതിനിധികളായ സി.പി ജാഷിർ സ്വാഗതവും സുമേഷ് കാകരാട്ട് നന്ദിയും പറഞ്ഞു.