16 April 2024 Tuesday

BDK തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും വിമൻസ് വിങ്ങും ദീപാവലി ആഘോഷിച്ചത് രക്തം ദാനം നല്‍കി

ckmnews


കോട്ടക്കൽ :ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും വുമൺസ് വിങ്ങും സംയുക്തമായി കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ നവംബർ 14 ശനിയാഴ്ച ഇൻഹൗസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് മുൻ സന്തോഷ്‌ ട്രോഫി ക്യാപ്റ്റൻ സുബൈർ രക്തം നൽകി ഉൽഘാടനം ചെയ്തു.  കൊറോണയുടെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും 35 പേർ രജിസ്റ്റർ ചെയ്ത  ക്യാമ്പിൽ 28 പേർ   രക്തദാനം നിർവഹിച്ചു .ക്യാമ്പിന് അൽമാസ് ബ്ലഡ്‌ ബാങ്ക് ഇൻചാർജ് മൂസക്കുട്ടി,ബി ഡി കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് താനൂർ, ജില്ലാ കമ്മിറ്റി മെമ്പർമാരായ  റഹീം വേങ്ങര, ബുഷൈർ ചാപ്പനങ്ങാടി, ബിപിൻ ചന്ദ്രൻ, ദീപ വിടി, തിരൂരങ്ങാടി  താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർമാരായ ഷിബു വേങ്ങര, അജ്മൽ വലിയൊറ, ജുനൈദ് പി കെ, മുനീർ പുതുപ്പറമ്പ്, താലൂക്ക് കോർഡിനേറ്റർമാരായ നിഷാദ് കൊന്നക്കൽ, ഉസ്മാൻ വെള്ളിയാമ്പുറം, വലീദ് വേങ്ങര, ആഷിക് കുണ്ടൂർ, വുമൺസ് വിംഗ്  കോർഡിനേറ്റർമാരായ ശരണ്യ താനൂർ, നിരഞ്ജന കോട്ടക്കൽ, ഫിദ, ബിൻസി, സുബ്ന, ഷഹാന, ഫാത്തിമ ഷഹാന,  തുടങ്ങിയവർ നേതൃത്വം നൽകി