23 April 2024 Tuesday

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ക്വോളിസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ckmnews

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ക്വോളിസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ക്വോളിസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.പള്ളിക്കര കുന്നിശ്ശേരി വളപ്പില്‍ അലി(50)ഐനിച്ചോട് വാക്കാട്ട് പറമ്പില്‍  അബൂബക്കര്‍(50)എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലിയുടെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ജാസ് ഹോട്ടലിന് സമീപം ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ക്വോളിസ് കാര്‍ ബൈക്കിന് പുറകില്‍ ഇടിഖ്കുകയായിരുന്നു.