23 April 2024 Tuesday

നെഹ്റുവിയൻ ദർശനങ്ങൾ എക്കാലവും പ്രസക്തം: സി.ഹരിദാസ്

ckmnews

നെഹ്റുവിയൻ ദർശനങ്ങൾ എക്കാലവും പ്രസക്തം: സി.ഹരിദാസ്


എടപ്പാള്‍:ഇന്ത്യയെ ലോകത്തിലെ മികച്ച രാജ്യമാക്കി മാറ്റുന്നതിന് നാന്ദി കുറിച്ച രാജ്യം കണ്ട മികച്ച ഭരണാധികാരിയായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവെന്ന് ഗാന്ധിയനും മുൻ എം.പി യുമായ സി. ഹരിദാസ് പ്രസ്താവിച്ചു'  ഒരിക്കലും പ്രസക്തി നഷ്ടപ്പെടാതെ നെഹ്റുവിയൻ ദർശനങ്ങൾ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.ശിശുദിനാഘോഷ ഭാഗമായി തിരുന്നാവായ സർവോദയ മേളാ ട്രസ്റ്റ് തവനൂർ ശാന്തികുടീരത്തിൽ സംഘടിപ്പിച്ച നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ട്രസ്റ്റ് വർക്കിങ് ചെയർമാൻ കെ.രവീന്ദ്രൻ ആധ്യക്ഷത വഹിച്ചു. പി. കോയക്കുട്ടി, കോലത്ത് ഗോപാലകൃഷ്ണൻ , ഫിറോസ് ഖാൻ അണ്ണക്കമ്പാട്, വി.ആർ. മോഹനൻ നായർ, സി.പി. അഷറഫ്, കാർത്തിക് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.