28 March 2024 Thursday

ഭക്ഷണം കിട്ടാതെ അലഞ്ഞ് തിരിയുന്ന തെരുവുനായ്ക്കൾക്ക് അന്നമൂട്ടി ശ്രീജേഷ് പന്താവൂർ*

ckmnews

*

ചങ്ങരംകുളം: നാടും നഗരവും അടച്ച് പൂട്ടിയതോടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾക്ക് അന്നമൂട്ടുകയാണ് ചങ്ങരംകുളം സ്വദേശിയയ ശ്രീജേഷ് പന്താവൂർ. മനുഷ്യർ പുറത്തിറങ്ങാതായതോടെ മാലിന്യങ്ങൾ കുറഞ്ഞു.ഇതോടെ തെരുവിലെ നായ്ക്കൾ പട്ടിണിയിലുമായി.ഭക്ഷണം കിട്ടാതായാൽ തെരുവ് നായ്ക്കൾ ആക്രമണകാരികളാകുമെന്നു മനസിലാക്കിയാണ് മൃഗ സ്നേഹിയായ ശ്രീജേഷും സുഹൃത്തുക്കളും ചേർന്ന് തെരുവ് നായ്ക്കൾക്ക് ഭക്ഷണം ഒരുക്കി നൽകിത്തുടങ്ങിയത്. 

അപകടങ്ങളിൽപ്പെട്ട് ദുരിത അനുഭവിക്കുന്ന തെരുവ് നായ്ക്കളെ കണ്ടെത്തി ശുശ്രൂഷിക്കുന്നതിനും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് ഭക്ഷണം ഒരുക്കുവാനും നേതൃത്വം നൽകുന്ന ശ്രീജേഷിന് ഒന്നേ പറയാനൊള്ളു. ഇവരും ഭൂമിയുടെ അവകാശികളാണ് ഇവർക്കും ഇവിടെ ജീവിച്ചേ മതിയാകു അതിനുള്ള സൗകര്യം ഒരുക്കിയേ മതിയാകു. മാത്രമല്ല അസുഖം വന്ന വളർത്ത് മൃഗങ്ങളെ ഉപേക്ഷിക്കുന്ന രീതി മനുഷ്യർ ഒഴിവാക്കണം ഇവർക്ക് വേണ്ട ചികിത്സകൾ ഇന്ന് ലഭ്യമാണ്. സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പരിസര ശുചീകണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന തെരുവ് നായ്ക്കളെ ആക്രമിക്കുന്ന സ്വഭാവം മനുഷ്യൻ ഉപേക്ഷിക്കണമെന്നുമാണ് ശ്രീജേഷ് പറയുന്നത്.മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിനടുത്തുതാമസിക്കുന്ന നിഷടീച്ചറാണ് തെരുവിലെ മിണ്ടാപ്രാണികൾക്ക് ഭക്ഷണമൊരുക്കിക്കൊണ്ടിരിക്കുന്നത്.ടീച്ചർ പെരുമ്പടപ്പ് പോലീസ്റ്റേഷനിലെ എസ്ഐ രാജീവ് നായരുടെ ഭാര്യയാണ് നിഷ ടീച്ചറുടെയും സുഹൃത്ത് അനിൽ ചങ്ങരംകുളത്തിന്റെയും അകമഴിഞ്ഞ പിന്തുണയാണ് പ്രവര്‍ത്തങ്ങള്‍ തുടരുന്നതിന് സഹായകമാവുന്നതെന്ന് ശ്രീജേഷ് പറയുന്നു.