25 April 2024 Thursday

ആലംകോട് പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്തി നിര്‍ണ്ണയം വളയംകുളം ശാഖാ മുസ്ലിംലീഗ് യൂത്ത് ലീഗ് കമ്മിറ്റി രാജി വച്ചു

ckmnews

ആലംകോട് പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്തി നിര്‍ണ്ണയം


വളയംകുളം ശാഖാ മുസ്ലിംലീഗ് യൂത്ത് ലീഗ് കമ്മിറ്റി രാജി വച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വളയംകുളം ശാഖ ഉള്‍പ്പെടുന്ന എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്തി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് വളയംകുളം ശാഖാ മുസ്ലിംലീഗ് യൂത്ത് ലീഗ് കമ്മിറ്റി രാജി വച്ചതായി ഭാരവാഹികള്‍.സ്ഥാനാർത്ഥിയെ മുൻകൂട്ടി തീരുമാനിക്കുകയും അത് മറച്ചു വെച്ച് ശാഖ ലീഗ് ഭാരവാഹികളെ ചർച്ചക്ക്  വിളിക്കുകയും,സ്ഥാനാർഥി നിർണയത്തിൽ നിരന്തരമായ ശാഖയുടെ ആവശ്യം അവഗണിക്കുകയും ചെയ്ത ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിലപാടിൽ പ്രധിഷേധിച്ചാണ് വളയംകുളം ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികൾ രാജിക്കത്തുകൾ നല്‍കിയത്.പഞ്ചായത്ത് മുസ്ലിം ലീഗ്,യൂത്ത് ലീഗ് കമ്മിറ്റികളെ രേഖാ  മൂലം അറിയിക്കുകയും ചെയ്തു. ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ 5 അംഗങ്ങൾ ഉൾകൊള്ളുന്ന കമ്മിറ്റിക്ക് രൂപം നൽകിയതായും ശാഖാ ഭാരവാഹികള്‍ പറഞ്ഞു.