19 April 2024 Friday

നന്നംമുക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പ്രചരണം തുടങ്ങി

ckmnews

നന്നംമുക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പ്രചരണം തുടങ്ങി


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ നന്നംമുക്ക് പഞ്ചായത്തിലെ ചേലക്കടവ് പ്രദേശം ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം തുടങ്ങിയതോടെ ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.സിപിഎം ലെ കെവി അബ്ദുല്‍കരീം ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.കോണ്‍ഗ്രസ്സിലെ കെ ഫയാസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും മത്സര രംഗത്തുണ്ട്.ബിജെപി സ്ഥാര്‍ത്ഥിയായി യുവി പ്രേംദാസ് ആണ് മത്സരരംഗത്ത് ഉള്ളത്.നിലവില്‍ നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 17 മെമ്പറും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ അബ്ദുല്‍കരീം.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഫയാസും ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രേംദാസും മത്സരരംഗത്ത് പുതുമുഖങ്ങളാണ്.