28 March 2024 Thursday

അസുഫ്ഫ മീലാദ് സമ്മിറ്റ് ഇന്ന് സമാപിക്കും

ckmnews

അസുഫ്ഫ മീലാദ് സമ്മിറ്റ് ഇന്ന് സമാപിക്കും


പൊന്നാനി:പൊന്നാനി അസുഫ്ഫ ദർസ് സംഘടിപ്പിക്കുന്ന വാർഷിക നബിദിനാഘോഷ പരിപാടി മീലാദ് സമ്മിറ്റ് ഇന്ന് സമാപിക്കും.രണ്ടാം ദിനമായ ഇന്നലെ കടലോരത്ത് പ്രത്യേകം സജ്ജമാക്കിയ മലികുൽ മുളഫർ നഗരിയിൽ ഉച്ചക്ക് രണ്ടിന് നടന്ന ഇശൽ വിരുന്നോടെയായിരുന്നു പരിപാടികളുടെ തുടക്കം തുടക്കം. അറബി ഉറുദു മലയാളം ഇംഗ്ലീഷ് ഭാഷകളിൽ പ്രവാചക പ്രകീർത്തന ത്തിന്റെ അനശ്വര കാവ്യങ്ങൾ നിറഞ്ഞൊഴുകിയ ഇശൽ വിരുന്നിന്  അഹ്മദ് നബീൽ ബാംഗ്ലൂർ, മുഈനുദ്ദീൻ ബാംഗ്ലൂർ, അഷ്കർ തെക്കേക്കാട്, മഹ്ഫൂസ് കമാൽ തൃശൂർ എന്നിവർ നേതൃത്വം നൽകി. വൈകീട്ട് ഏഴിന് നടന്ന മദ്ഹുറസൂൽ വാർഷിക പ്രഭാഷണത്തിൽ മാദിഹു റസൂൽ പകര മുഹമ്മദ് അഹ്സനി മുഖ്യപ്രഭാഷണം നടത്തി. സമാപന ദിവസമായ

ഇന്ന് രാവിലെ ആറ് മുപ്പതിന്  നടക്കുന്ന പ്രഭാത മൗലിദിന്സയ്യിദ് സൈനുദ്ധീൻ സഖാഫി അൽ ബുഖാരി കൂരിക്കുഴിഹുസൈൻ അൻവരി കല്ലൂർ, ബഷീർ സഖാഫി കല്ലൂർ ഇബ്രാഹിം ഫാളിലി കല്ലൂർ, നേതൃത്വം നൽകും.വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക സംഗമത്തിൽഅഡ്വ ഖലീമുദ്ധീൻ ( സിപിഐ എം)ഫൈസൽ ബാഫക്കി തങ്ങൾ (ഐ യു എം എൽ ),സിദ്ധീഖ് പന്താവൂർ (ഐ എൻ സി ),എ കെ ജബ്ബാർ (സി പി ഐ), ഒ ഒ ശംസുദ്ധീൻ (ഐ എൻ എൽ)എന്നിവർ സംസാരിക്കും.വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ  സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ,സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാൻ  ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ,സയ്യിദ് ഹബീബ്  തുറാബ് തങ്ങൾ തലപ്പാറ, മുഹ്‌യുസുന്ന പൊന്മള ഉസ്താദ്,മൗലാനാ പേരോട് ഉസ്താദ്, ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം, ഡോ:ഫാറൂഖ് നഈമി കൊല്ലം,വിദേശ പ്രതിനിധികള്‍ മറ്റു പ്രമുഖര്‍ സംബന്ധിക്കും