19 April 2024 Friday

സ്ക്രീനില്‍ മുഴുവന്‍ മോഹന്‍ലാല്‍, ദൃശ്യം 2വിനൊപ്പം റാമും, എഡിറ്റിംഗ് പുരോഗമിക്കുന്നു

ckmnews

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിനായി പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതലുള്ള വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയുടെയും, ചീത്രീകരണത്തിന്റെ ഇടവേളയില്‍ ജോര്‍ജുകുട്ടിയും കുടുംബവും ഗെയിം കളിച്ചതിന്റെയുമൊക്കെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


ഇപ്പോഴിതാ ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ജീത്തു ജോസഫ്. സിനിമകളുടെ എഡിറ്റിംഗ് പുരോഗമിക്കുകയാണെന്ന അടിക്കുറിപ്പോടെ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സംവിധായകന്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.