29 March 2024 Friday

വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ

ckmnews

വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത്  സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ


ചങ്ങരംകുളം:വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത്  സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ അബ്ദു റഹ് മാൻ ഉദ്ഘാടനം ചെയ്തു.  തെരഞ്ഞെടുപ്പ് കൺവീനർ ഇ.വി. മുജീബ് കോക്കൂർ മുഖ്യ പ്രഭാഷണം നടത്തി.ഐക്യജനാധിപത്യ മുന്നണി പിന്തുണക്കുന്ന വെൽഫെയർ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി  നാലാം വാർഡ്    തച്ചുപറമ്പിൽ ജംഷാദ് മാവറ മൽസരിക്കും.തെരഞ്ഞെപ്പ് പ്രചാരണവിഭാഗം ചെയർമാൻ എ.എ.സുലൈമാൻ അഭിവാദ്യ പ്രഭാഷണം നടത്തി.അബ്ദുട്ടി വളയംകുളം,കെ.ഹംസ,സീനത്ത് കോക്കൂർ,ഖദീജ മുത്തൂർ,അലി ജൗഹർ പി.എച്ച്, കുറുമ്പകുട്ടി,

മുഹ്സിൻ സിറാജ്,

എം.വി. നബീൽ അഷ്റഫ്,ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ,അദീബ എന്നിവർ പ്രസംഗിച്ചു.