20 April 2024 Saturday

പെരുമ്പിലാവില്‍ വ്യാജ സ്വര്‍ണം പണയംവെച്ച് പണംതട്ടിയ ദമ്പതികള്‍ അറസ്റ്റില്‍.

ckmnews

വ്യാജ സ്വര്‍ണം പണയംവെച്ച് പണംതട്ടിയ ദമ്പതികള്‍ അറസ്റ്റില്‍.


പെരുമ്പിലാവ്:പെരുമ്പിലാവിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വ്യാജ സ്വര്‍ണം പണയം വെച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയ ദമ്പതികളെ   എറണാംകുളത്ത് ഒളിവില്‍ കഴിയവെ കുന്നംകുളം എസ് എച്ച് ഒ കെ.ജി സുരേഷിന്റെ നേത്യത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ചോവല്ലൂര്‍ സ്വദേശിയായ മമ്മശ്രയില്ലത്ത് അഷറഫ് മകന്‍ നസീഫ് (30 വയസ്സ് ) ഭാര്യ റിസ്വാന നസീഫ് (28വയസ്സ് ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബര്‍ മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിലാണ് ഇവര്‍ വ്യാജ സ്വര്‍ണം സ്വര്‍ണമാണെന്ന വ്യാജേന പണയം വെച്ച് പണം തട്ടിയത്.  പ്രതികള്‍  വീണ്ടും ഒരു പോലെയുള്ള സ്വര്‍ണം പണയം വെച്ചപ്പോള്‍ സംശയം തോന്നി ശാസ്ത്രീയമായി പരിശോധിച്ചപ്പോള്‍ ആണ് പണയം വെച്ച സ്വര്‍ണം വ്യാജമാണെന്ന് ജീവനക്കാര്‍ക്ക് മനസ്സിലായത്. മറ്റു പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടോ എന്നു സംശയിക്കുന്നതായും അക്കാര്യം പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്‌ഐമരായ ഇ ബാബു, വിഎസ് സന്തോഷ്, എഎസ്‌ഐമാരായ പ്രേംജിത്ത്, ജിജോ ജോണ്‍, സിവില്‍ ഒപോലീസ് ഓഫീസര്‍മാരായ സന്ദീപ്, സുമേഷ്, മെല്‍വിന്‍, വിപിന്‍, സുമം തുടങ്ങിയവരുമുണ്ടായിരുന്നു.