29 March 2024 Friday

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗം

ckmnews


സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം:സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍ഗോഡ് 8 പേര്‍ക്കും ഇടുക്കിയില്‍ 5 പേര്‍ക്കും കൊല്ലത്ത് 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കണ്ണൂര്‍,മലപ്പുറം,തിരുവന്തപുരം,കോഴിക്കോട്,പത്തനംതിട്ട,തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 256 ആയി.ഇതില്‍ 200 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരില്‍  ഖത്തറില്‍ നിന്നെത്തിയ 27 വയസുകാരിയും ഉള്‍പ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമുദ്ധീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു