24 April 2024 Wednesday

കെ വി നദീറിൻ്റെ പുസ്തകം പ്രകാശനം ചെയ്തു

ckmnews

കെ വി നദീറിൻ്റെ പുസ്തകം പ്രകാശനം ചെയ്തു 


പൊന്നാനി:എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ വി നദീർ രചിച്ച പൂത്തുലഞ്ഞങ്ങനെ വാടാതെ നിൽക്കട്ടെ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു. കഥാകൃത്ത് സലീം അയ്യനത്ത് പ്രകാശനം ചെയ്തു. ഷാജി ഹനീഫ് പുസ്തകം സ്വീകരിച്ചു. ഷമീം മാറഞ്ചേരി അധ്യക്ഷനായി.


കെ വി നദീറിന്റെ അഞ്ചാമത്തെ പുസ്തകമാണിത്. 

ഇൻസൈറ്റ് പബ്ലിക്കയാണ് പ്രസാധകർ. കാഴ്ച്ചകളുടെ ചുറ്റുവട്ടം, സംഭവിച്ചത് അത്രയുമല്ല, ഇനിയും പറയാനുണ്ട്, മനുഷ്യനുവേണ്ടി ഒരു വക്കാലത്ത് എന്നിവയാണ് മറ്റു പുസ്തകങ്ങൾ. മനുഷ്യനിലെ നന്മയേയും മാനവിക ഇടപെടലുകളേയും തുറന്നുവെക്കുന്നതാണ് പുതിയ പുസ്തകം.


ജഹാംഗീർ എളയേടത്ത് മുഖ്യാതിഥിയായി. ഹാറൂൺ കക്കാട് പുസ്തക പരിചയം നടത്തി. സുബൈർ പൊന്നാനി, ടി വി ഹാഫിസ് അലി, കെ വി ജാസിർ എന്നിവർ സംസാരിച്ചു.