25 April 2024 Thursday

പന്താവൂര്‍ പമ്പ് ഹൗസില്‍ പമ്പിങ് ഉടന്‍ തുടങ്ങും

ckmnews

പന്താവൂര്‍ പമ്പ് ഹൗസില്‍ പമ്പിങ് ഉടന്‍ തുടങ്ങും


ചങ്ങരംകുളം:പന്താവൂർ പമ്പൗസിൽ പമ്പിംഗ് ഉടനെ ആരംഭിക്കും. പമ്പിങ് നടപടികൾക്കായി ചീർപ്പിട്ട് മണ്ണ് നിറക്കുന്ന പ്രവർത്തികൾക്കാണ് ബുധനാഴ്ച തുടക്കം കുറിച്ചത്. അടുത്ത ദിവസത്തോടെ തന്നെ പമ്പിങ് ആരംഭിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.പന്താവൂർ കക്കടിപ്പുറം കക്കിടിക്കൽ മാന്തടം പ്രദേശത്തെ നിവാസികൾക്ക് ഗുണകരമാകുന്നതാണ്  പദ്ധതി.വേനൽക്കാലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കുമായാണ് ജല ശേഖരണം. അടുത്ത വർഷത്തോടെ ആധുനിക സൗകര്യത്തോടെ സ്ഥിരം തടയിടണ സംവിധാനം ഒരുക്കാനുള്ള നടപടികൾ ഉണ്ടാക്കുമെന്നാണ് സൂചനകൾ