29 March 2024 Friday

പ്രമുഖ കോണ്‍ഗ്രസ്സ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം

ckmnews

പ്രമുഖ കോണ്‍ഗ്രസ്സ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം.മുന്‍ ആലംകോട് ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റും,നിലവിൽ പൊന്നാനി അർബൻ ബാങ്ക് ഡയറക്ടറുമായ  സുലൈമാൻ മാന്തടത്തിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി ജില്ലാ കോൺഗ്രസ് കമ്മറ്റിക്ക് ബോധ്യപ്പെട്ടതിനെ  തുടർന്നാണ് അദ്ധേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് അഡ്വ:വിവി പ്രകാശ് അറിയിച്ചു.