20 April 2024 Saturday

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അശാസ്ത്രീയമായ കണ്ടയ്മെന്റ് വ്യാപാരികളില്‍ പ്രതിഷേധം ശക്തമാവുന്നു

ckmnews

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അശാസ്ത്രീയമായ കണ്ടയ്മെന്റ് വ്യാപാരികളില്‍ പ്രതിഷേധം ശക്തമാവുന്നു


ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അശാസ്ത്രീയമായ കണ്ടയ്മെന്റ് സോണ്‍ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലഞ്ഞ വ്യാപാരികളെ നിരന്തരം വേട്ടയാടുന്ന സമീപനമാണ് ഉദ്ധ്യോഗസ്ഥര്‍ കൈകൊള്ളുന്നത്.ചങ്ങരംകുളം ടൗണ്‍ ഉള്‍പ്പെടുന്ന ആലംപഞ്ചായത്തിലെ വാര്‍ഡ് 17 അടക്കമുള്ള പ്രദേശങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും കണ്ടയ്മെന്റ് ആക്കിയത് തികച്ചും അശാസ്ത്രീയമായമാണെന്നാണ് വ്യാപാരികളുടെ പരാതി.തല തിരിഞ്ഞ ഉദ്ധ്യോഗസ്ഥര്‍ നല്‍കുന്ന തലതിരിഞ്ഞ  വിവരങ്ങളാണ് ജനങ്ങളെ കണ്ണീലിലാഴ്ത്തുന്ന ഇത്തരം അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ക്ക് കാരണമെന്നും വ്യാപാരികള്‍ പറയുന്നു.രാവും പകലും ഇല്ലാതെ തെരുവുകളില്‍ കച്ചവടം നടത്തുന്നവര്‍ക്കൊന്നും ഈ നിയന്ത്രങ്ങള്‍ ബാധകമല്ല.വായ്പയെടുത്തും ഭീമമായ വാടകയും മറ്റു ചിലവുകളും വഹിച്ച് കച്ചവട സ്ഥാനങ്ങള്‍ തുടങ്ങി വലിയ കടബാധ്യതകള്‍ മൂലം ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയ പാവപ്പെട്ട കച്ചവടക്കാര്‍ക്ക് നേരെ ഉദ്ധ്യോഗസ്ഥര്‍ എടുക്കുന്ന ക്രൂരമായ നിലപാടുകള്‍ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരുന്നതിനേക്കാള്‍ ക്രൂരമാണെന്നാണ് വ്യാപാരികള്‍ കണ്ണീരോടെ പറയുന്നത്.