20 April 2024 Saturday

കണ്ടെയ്നർ ലോറിക്ക് പിറകിൽ ബൈക്കിടിച്ചു: രണ്ടു പേർക്ക് പരിക്ക്

ckmnews

കണ്ടെയ്നർ ലോറിക്ക് പിറകിൽ ബൈക്കിടിച്ചു: രണ്ടു പേർക്ക് പരിക്ക്


ചാവക്കാട് പൊന്നാനി ദേശീയപാതയിൽ  മണത്തല പള്ളിക്ക് സമീപത്താണ് നിർത്തിയിട്ട കണ്ടെയ്നർ ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടായത്. തൊട്ടിൽപാറ സ്വദേശികളായ തെങ്ങോലയിൽ റിൻസ്(23), മുള്ളാണിഞ്ഞിറ ജോസഫ്(24) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.