19 April 2024 Friday

തെങ്ങിനൊപ്പമെത്താന്‍ മത്സരിച്ച് വളരുന്ന ചന്ദ്രശേഖരന്റെ വാഴ കാഴ്ചക്കാരെ ആകര്‍ശിക്കുന്നു

ckmnews

തെങ്ങിനൊപ്പമെത്താന്‍ മത്സരിച്ച് വളരുന്ന ചന്ദ്രശേഖരന്റെ വാഴ കാഴ്ചക്കാരെ ആകര്‍ശിക്കുന്നു


എടപ്പാൾ:തലമുണ്ടപ്പറമ്പിൽ 

ചന്ദ്രശേകരൻ്റെ വീട്ടിലുണ്ടായ വാഴ തെങ്ങിനൊപ്പമെത്താന്‍ മത്സരിച്ച് വളരുകയാണ്.20 അടിയോളം ഉയരം വച്ച വാഴയാണ് കാഴ്ച്ചക്കാരിൽ കൗതുകമുണർത്തുന്നത്.അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന വാഴ ഉയരത്തിൻ്റെ കാര്യത്തിലാണ് കാഴ്ച്ചക്കാരെ ആകർഷിക്കുന്നത്.ഇരുപത് അടിയോളം ഉയരമെത്തിയ വാഴയുടെ തൂമ്പ് കൂട്ടിയാൽ ഏകദേശം ഇരുപത്തിയേഴ് അടിയോളം ഉയരം കാണും. വളർച്ച കൂടുതലാണങ്കിലും കുലയ്ക്കാൻ തയ്യാറല്ലാത്ത മട്ടിലാണ് ഇതിൻ്റെ പോക്കെന്നും പ്ലാസ്റ്റിക് കവറിൽ കൊണ്ട് വന്ന് നട്ടത് ചെടിയാണെന്ന് കരുതിയായിരുന്നെന്നും ഉടമ പറയുന്നു. നിലത്ത് കുഴിച്ച് നട്ടതോടെയാണ് അത്ഭുതപ്പെടുത്തും വിധം വളർന്ന് കൊണ്ടിരിക്കുന്നതെന്നും ടി പി ചന്ദ്രശേകരൻ പറഞ്ഞു.ഇതിൽ അത്ഭുതമില്ലന്നും സ്വർണ്ണമുഖി ഇനത്തിൽപ്പെട്ട ചില വാഴകൾ വളരെ ഉയരം വരാറുണ്ടെന്നുമാണ് കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.