29 March 2024 Friday

കടവല്ലൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി 30 വരെ തുടരും.

ckmnews

കടവല്ലൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി 30 വരെ തുടരും.


പെരുമ്പിലാവ്:കടവല്ലൂർ ഗ്രാമ പഞ്ചായത്തിൽ നിലവിലെ ഭരണസമിതി നവംബർ 30 വരെ തുടരും. അഞ്ചുവർഷമാണ് ഭരണസമിതിയുടെ കാലാവധി.2015 ഡിസംബർ ഒന്നിനാണ് ഭരണസമിതി അധികാരമേറ്റെടുത്തത്ഈ കാലാവധി അവസാനിക്കുന്നത് നവംബർ 30-നാണ്. 2000-ത്തിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പുതിയ ഭരണസമിതി ഭരണമേൽക്കാൻ കാലതാമസം വരുത്തിയത്.‌തർക്കത്തെ തുടർന്ന്‌ യു.ഡി.എഫ്. നേതൃത്വം പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും പരാതി തള്ളി. തുടർന്ന് അവർ കോടതിയെ സമീപിച്ചു. പിന്നീട്‌ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഫലപ്രഖ്യാപനം താത്കാലികമായി കോടതി തടഞ്ഞു, പരാതിയും തള്ളി. ഇതേത്തുടർന്ന് 2000 ഡിസംബർ ഒന്നിനാണ് പുതിയ ഭരണസമിതി ഭരണമേറ്റെടുത്തത്. പിന്നീട്‌ വന്ന ഭരണസമിതികളും ഈ ദിവസം തന്നെയാണ്‌ അധികാരത്തിലേറിയത്‌.