29 March 2024 Friday

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ചങ്ങരംകുളം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആരിഫാ നാസര്‍ മത്സരിക്കും

ckmnews

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ചങ്ങരംകുളം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആരിഫാ നാസര്‍ മത്സരിക്കും


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പിന് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ചങ്ങരംകുളം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആരിഫാ നാസര്‍ മത്സരിക്കും.നിലവില്‍ ആലംകോട് ഗ്രാമപഞ്ചായത്ത് അംഗമായ ആരിഫാ നാസര്‍ പെരുമുക്ക് സ്വദേശിനിയാണ്.ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ മുഴുവന്‍ ബ്ളോക്ക് ഡിവിഷനും,വട്ടംകുളം പഞ്ചായത്തിലെ വട്ടംകുളം ഡിവിഷനും,പെരുമ്പടപ്പ് പഞ്ചായത്തിലെ പെരുമ്പടപ്പ് ബ്ളോക്ക് ഡിവിഷനും ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷനില്‍ കഴിഞ്ഞ തവണ മുസ്ലിംലീഗിലെ പിപി യൂസഫലിയെ തോല്‍പിച്ചാണ് ഡിവൈഎഫ്ഐ നേതാവ് എംബി ഫൈസല്‍ ജില്ലാ പഞ്ചായത്തിലേക്ക് തെരുഞ്ഞെടുത്തത്.ഇത്തവണ വനിതാ സംവരണമായതോടെയാണ് ചങ്ങരംകുളം ഡിവിഷനില്‍ നിന്നും ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആരിഫാ നാസറിന് നറുക്ക് വീണത്.