19 April 2024 Friday

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാർട്ടൂൺ പ്രദർശനം നടത്തി

ckmnews

കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാർട്ടൂൺ പ്രദർശനം നടത്തി


എടപ്പാൾ: കോവിഡ് 19 ബോധവൽകരണ പ്രചരണ പരിപാടിയുടെ ഭാഗമായി കെ.എസ് ആർ ടി സി എടപ്പാൾ റീജിയണൽ വർക് ഷോപ്പ്  ജീവനക്കാരായ ബഷീർ കിഴിശ്ശേരി,ദിനേഷ് ഡാലി എന്നിവരുടെ കാർട്ടൂണുകളുടെ പ്രദർശനം കെ എസ് ആർ ടി സി റീജിയണൽ വർക് ഷോപ്പിൽ വെച്ച് നടന്നു. മെഡിക്കൽ ഓഫീസർ ഡോ: കെ.പി.മൊയ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. മെക്കാനിക്കൽ എഞ്ചിനീയർ ജി.പി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, അസിസ്റ്റൻ്റ് വർക്സ് മാനേജർ കെ.പി വിൻസൻ്റ്, ഡിപ്പോ എഞ്ചിനീയർ ശ്യം കൃഷ്ണൻ, തൊഴിലാളി സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു