23 April 2024 Tuesday

സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി എസ്ഡിപിഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി

ckmnews

സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി എസ്ഡിപിഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി


ചങ്ങരംകുളം:ആസന്നമായ ത്രിതലപഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ ആലംകോട് പഞ്ചായത്തിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി പുറത്തിറക്കി.പഞ്ചായത്തിലെ 02,16,18, എന്നീ വാർഡുകളിലേക്കും,ബ്ളോക്ക് ഡിവിഷനുകളായ ചങ്ങരംകുളം,ആലംകോട്, എന്നിവയിലേക്കാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.ബാക്കി വരുന്ന വാർഡുകളിലേക്കും,മറ്റും അടുത്ത ദിവസങ്ങളിലായി രണ്ടാം ഘട്ട സ്ഥാനാർത്തികളുടെ ലിസ്റ്റ് പുറത്തിറക്കുമെന്ന് പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി അംഗങ്ങളായ റഷീദ് പെരുമുക്ക്,മുഹമ്മദലി ആലംകോട്,ഹുസ്സയിൻ ചിയ്യാനൂര്, അഷ്‌റഫ് ആലംകോട്, റഫീക്ക് മാന്തടം,തുടങ്ങിയവർ അറിയിച്ചു.വിവേചനമില്ലാത്ത വികസനത്തിന് എസ്,ഡി,പി,ഐ, യുടെ എല്ലാ സാരഥികളെയും വിജവിപ്പിക്കണമെന്ന് കമ്മിറ്റി അപിപ്രായപ്പെട്ടു