23 April 2024 Tuesday

അസുഫ്ഫ മീലാദ് സമ്മിറ്റിന് ഇന്ന് തുടക്കം

ckmnews

അസുഫ്ഫ  മീലാദ് സമ്മിറ്റിന്  ഇന്ന് തുടക്കം 


പൊന്നാനി: പൊന്നാനി അസുഫ്ഫ ദർസ് സംഘടിപ്പിക്കുന്ന വാർഷിക നബിദിനാഘോഷ പരിപാടി മീലാദ് സമ്മിറ്റ് ന് ഇന്ന്  പൊന്നാനി കടലോരത്ത് പ്രത്യേകം സജ്ജമാക്കിയ മലികുൽ മുളഫർ നഗരിയിൽ  തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി ഒരു ഡസനോളം സെഷനുകൾ ഉൾപ്പെടുത്തി വർഷങ്ങളായി നടത്തിവരുന്ന മീലാദ് പ്രോഗ്രാം കോവിഡ്  നിയന്ത്രണങ്ങൾ നിമിത്തം ഇത്തവണ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് നടത്തുന്നത്.അസ്സുഫ്ഫ മീഡിയ യൂട്യൂബ് ചാനലിൽ തൽക്ഷണ സംപ്രേഷണം ഉണ്ടായിരിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി, നൂറുസ്സാദാത്ത്  സയ്യിദ് അബ്ദുറഹ്മാൻ  ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ, സയ്യിദ് സൈനുദീൻ സഖാഫി അൽ ബുഖാരി കൂരിക്കുഴി, സയ്യിദ് ഹബീബ്  തുറാബ് തങ്ങൾ തലപ്പാറ, മുഹ്‌യുസുന്ന പൊന്മള ഉസ്താദ്, മാദിഹു റസൂൽ പകര ഉസ്താദ്, മൗലാനാ പേരോട് ഉസ്താദ്, ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം, ഏലംകുളം അബ്ദുറഷീദ് സഖാഫി, ഡോ:ഫാറൂഖ് നഈമി കൊല്ലം,  അഹ്മദ് നബീൽ ബാംഗ്ലൂർ, മുഈനുദ്ധീൻ ബാംഗ്ലൂർ, അഷ്കർ തെക്കേക്കാട്, മഹ്ഫൂസ് കമാൽ, വിദേശ പ്രതിനിധികളും മറ്റു പ്രമുഖരും  വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. എം മുഹമ്മദ്‌ ഖാസിം കോയ സാഹിബ്‌ പൊന്നാനി അറിയിച്ചു