19 April 2024 Friday

സൗജന്യറേഷൻ വിതരണത്തിലെ ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ckmnews


തിരുവനന്തപുരം : സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം മെച്ചപ്പെട്ട നിലയിൽ നടന്നുവെന്ന് മുഖ്യമന്ത്രി. 14.5 ലക്ഷത്തോളം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്തു. 21,472 മെട്രിക് ടണ്‍ അരിയാണ് വിതരണം ചെയ്തത്. ഈ മാസം 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും. അരിയുടെ അളവില്‍ കുറവുണ്ട് എന്ന ഒറ്റപ്പെട്ട പരാതിയുണ്ട്. ഇതിൽ കര്‍ശന നടപടി സ്വീകരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാനാണ് തീരുമാനം. ക്വാറന്‍റൈനില്‍  കഴിയുന്നവരുടെ  ക്ഷേമ പെന്‍ഷനിൽ ആശങ്ക വേണ്ട. തുക ബന്ധപ്പെട്ട ബാങ്കുകളില്‍ സൂക്ഷിക്കും. ക്വാറന്‍റൈന്‍ കഴിഞ്ഞ് ഇറങ്ങിക്കഴിഞ്ഞാല്‍ ഇവർക്ക് ഈ തുക വാങ്ങാനാകും. പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ പാല്‍ ഈറോഡുള്ള  ഫാക്ടറിയില്‍ പാല്‍പ്പൊടിയാക്കാന്‍ സ്വീകരിക്കാമെന്ന് തമിഴ്നാട് ഉറപ്പ് നൽകി. ഇതോടെ മില്‍മയുടെ പാല്‍ സംഭരണം നേരത്തേ നിശ്ചയിച്ച 50 ശതമാനത്തില്‍നിന്ന് 70 ശതമാനമായി മാറും. മില്‍മയുടെ പാലും മറ്റ് ഉല്‍പന്നങ്ങളും കണ്‍സ്യൂമര്‍ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യും. പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അമിത വിലയീടാക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്  212 വ്യാപാര സ്ഥാപനങ്ങളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വ്യാജമദ്യ ഉല്‍പാദനവും കര്‍ക്കശമായി തടയും. സാലറിചലഞ്ചിൽ നിന്ന് താൽകാലിക ജീവനക്കാരെ ഒഴിവാക്കണമെന്ന പ്രതിപക്ഷനേ

താവിന്റെ നിർദ്ദേശം സ്വാഗതാർഹമാണ്. കൊവിഡ് പ്രതിരോധത്തിനായുള്ള ദുരിതാശ്വാസ നിധി പ്രത്യേകം സൂക്ഷിക്കും. സാലറിചലഞ്ചിൽ ജീവനക്കാർക്ക് വിസമ്മതം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.