24 April 2024 Wednesday

ചങ്ങരംകുളത്ത് അജ്ഞാതന്റെ അക്രമം

ckmnews

ചങ്ങരംകുളത്ത് അജ്ഞാതന്റെ അക്രമം ലക്ഷങ്ങളുടെ നഷ്ടം


ടൂറിസ്റ്റ് ബസ്സിന്റെ മെയിന്‍ഗ്ളാസും പെട്രോള്‍ പമ്പിലെ സ്ക്രീന്‍ ബോര്‍ഡും തകര്‍ത്തു


ചങ്ങരംകുളം:കോവിഡ് 19 ന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിജനമായ ചങ്ങരംകുളത്ത്  അജ്ഞാതന്റെ അക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്റെ അളവ് രേഖപ്പെടുത്തുന്ന മീറ്റര്‍ബോഡ് അജ്ഞാതന്‍ തകര്‍ത്തു.ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് പമ്പ് ഉടമ ഷെമീര്‍ പറഞ്ഞു.പമ്പില്‍ നിര്‍ത്തിയിട്ട വട്ടത്തൂര്‍ ട്രാവല്‍സ് എന്ന ടൂറിസ്റ്റ് ബസ്സിന്റെ മെയിന്‍ഗ്ളാസും മറ്റു രണ്ട് ഗ്രാസുകളും അജ്ഞാതന്‍ തകര്‍ത്തു.ഏകദേശം 60000 രൂപയിലതികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നതെന്ന് ബസ്സുടമ ഷെബീര്‍ പറഞ്ഞു.കൂടാതെ പമ്പില്‍ നിര്‍ത്തിയിട്ട മറ്റൊരു സ്വകാര്യ ബസ്സിന്റെ സൈഡ് ഗ്ളാസും അജ്ഞാതന്‍ തകര്‍ത്തു.ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി ഹോട്ടലിലെ ഗ്ളാസും അജ്ഞാതന്റെ അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്.സംഭവത്തില്‍ പമ്പ് ഉടമയും ബസ്സുടമയും ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.സിസി കേമറ ദൃശ്യങ്ങളില്‍ അജ്ഞാതന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.ചങ്ങരംകുളത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മാനസിക രോഗികള്‍ ആവാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.