20 April 2024 Saturday

പ്രവാചകൻ അനശ്വര പ്രകാശം' ഇന്റർനാഷണൽ സെമിനാർ നടത്തി

ckmnews

പ്രവാചകൻ അനശ്വര പ്രകാശം'ഇന്റർനാഷണൽ സെമിനാർ നടത്തി


എടപ്പാൾ:കടകശ്ശേരി ഐഡിയൽ ഇൻറർനാഷണൽ കാമ്പസിലെ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'പ്രവാചകൻ അനശ്വര പ്രകാശം' എന്ന വിഷയത്തിൽ ഇന്റർനാഷണൽ സെമിനാർ നടത്തി.

മീലാദ് ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ഓൺലൈൻ സെമിനാർ മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ എം സെന്തിൽകുമരൻ അധ്യക്ഷനായി.ഈജിപ്ത് അൽ അസ്ഹർ യൂനിവേഴ്സിറ്റിയിലെ സ്കോളർ അമീൻ അൽത്താനി അബൂബക്കർ (നൈജീരിയ) വിഷയം അവതരിപ്പിച്ചു.അൽ അസ്ഹർ യൂനിവേഴ്സിറ്റി സ്കോളർ നൗഷാദ് മുനീർ വാഫി മുഖ്യ പ്രഭാഷണം നടത്തി. ഐഡിയൽ വിദ്യാർത്ഥികളായ അൽമ ആസിഫ്, മുഹമ്മദ് നാഫിഹ്, ജുമാന ഹസീൻ, മന്യ അജിത്ത്, നൈസ ഫാത്തിമ, സി കെ റിസ് വാന സി എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം തലവൻ മുഹമ്മദ് ഷാഫി സ്വാഗതവും കൺവീനർ അബ്ദുറഊഫ് നന്ദിയും പറഞ്ഞു.