19 April 2024 Friday

മൂക്കുതല സ്കൂൾ 83 84 ബാച്ച് സൗഹൃദ കൂട്ടായ്മ വാർഷിക ആഘോഷം സംഘടിപ്പിച്ചു

ckmnews

മൂക്കുതല സ്കൂൾ 83 84 ബാച്ച് സൗഹൃദ കൂട്ടായ്മ വാർഷിക ആഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 83 84 ബാച്ച് സൗഹൃദ കൂട്ടായ്മ വാർഷിക ആഘോഷം സംഘടിപ്പിച്ചു.പി.കെ.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു.കെ.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.അഹമ്മദുണ്ണി കളിച്ചാൽ, ജലീൽ പന്താവൂർ, കെവിഎം ഷരീഫ്, റഷീദ് പയ്യൂരയിൽ, ജബ്ബാർ പെരുമുക്ക്, ഹംസ പള്ളിക്കര എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ഓൺലൈൻ ആഘോഷ പരിപാടികളിൽ കലാമത്സരങ്ങൾക്ക് റെജ റസാക്ക് അവതാരകയായി. കുടുംബാഗംങ്ങളുടെ കലാപരിപാടികളും ഉണ്ടായി. സമ്മാന വിതരണം റഷീദ് വാവനൂർ, നസീർ കോയ തങ്ങൾ, സൈനു പള്ളിക്കര എന്നിവർ നടത്തി.