25 April 2024 Thursday

സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം:ഭരണസമിതി

ckmnews

സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം:ഭരണസമിതി


ചങ്ങരംകുളം:സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്  ഭരണസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തെ അടിസ്ഥാന രഹിതവും നിലവാരമില്ലാത്തതുമായ ചിലശബ്ദ സന്ദേശങ്ങളുടെ ചുവട് പിടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം സംഭവങ്ങള്‍ പ്രചരിപ്പിച്ച് സ്ഥാപനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.25000 രൂപ ബാങ്ക് ലോണെടുത്ത് തിരിച്ചടക്കാതെ നിയമ നടപടി നേരിടുന്ന പരാതിക്കാരന്‍ മുമ്പ് മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ ഈട് നല്‍കിയ വസ്തു ലേലം ചെയ്ത് പണം തിരിച്ച് പിടിക്കാന്‍ കോടതി ഉത്തരവിട്ടതാണെന്നും ഈ വസ്തു തന്നെ പണയപ്പെടുത്തി 12 ലക്ഷം രൂപ വായ്പ കൊടുക്കാന്‍ ബാങ്കുകള്‍ക്ക് സ്വാഭാവികമായി കഴിയില്ല എന്നത് ഭരണസമിതി ചേര്‍ന്ന് എടുത്ത തീരുമാനം ആണെന്നും വായ്പ ലഭിക്കാതെ വന്നതോടെ യാണ് ഇയാള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുജനങ്ങളെ തെറ്റ് ധരിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ബാങ്ക് പ്രസിഡണ്ട് സിദ്ധിക്ക് പന്താവൂര്‍,സെക്രട്ടറി പി സവിത,ഹമീദ് ചിയ്യാനൂര്‍ ,കൃഷ്ണന്‍ നായര്‍,ബിന്ദു ഒതളൂര്‍,എപി ചന്ദ്രന്‍,ഫാത്തിമത്ത് സാഹിറ,മമ്മു വളയംകുളം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു