20 April 2024 Saturday

കടവല്ലൂര്‍ പഞ്ചായത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ckmnews

കടവല്ലൂര്‍ പഞ്ചായത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.


പെരുമ്പിലാവ്:കടവല്ലൂര്‍ പഞ്ചായത്തില്‍ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്വീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട 36 പേര്‍ക്ക് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിൽ നിന്നാണ് 7 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചത്.പെരുമ്പിലാവ് കുടുംബാരോഗ്യകേന്ദ്രത്തിനുകീഴില്‍ കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പഞ്ചായത്തിലെ 7, 8 വാര്‍ഡുകളിൽ ഓരോരുത്തർക്കും വാർഡ്  12 ൽ 3 പേർക്കും,വാര്‍ഡ് 19 ൽ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.