23 April 2024 Tuesday

കോവിഡ് 19:മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു

ckmnews

കോവിഡ് 19; മലപ്പുറം  പെരിന്തൽമണ്ണ സ്വദേശി മരിച്ചു



മലപ്പുറം:  പെരിന്തൽമണ്ണ സ്വദേശി കോവിഡ് 19 നെ തുടർന്ന് ലണ്ടനിൽ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി ഡോക്ടർ ഹംസ പച്ചീരി ആണ് മരിച്ചത്. 10 ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ ഇന്നലെയാണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ഭാര്യയും ഐസാലോഷനിൽ കഴിയുകയാണ്

കുടുംബ സമേതം ലണ്ടനിൽ സ്ഥിരതാമസമായിരുന്നു.

ലണ്ടൻ സർക്കാരിൻറെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ അവിടെ തന്നെ ഖബറടക്കാൻ ആണ് തീരുമാനം

എന്നാൽ ജില്ലയിൽ ഇന്നലെ രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും പുതുതായി 2 പേർക്കും കുടി 

കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. മാർച്ച് 18 ന് ദുബായിൽ നിന്ന് 

കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ തിരൂർ ആലിൻ ചുവട് സ്വദേശി 51 ക്കാരനും മാർച്ച് 19 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനതാവളത്തിൽ എത്തിയ എടപ്പാൾ സ്വദേശി 32 വയസുകാരനുമാണ് രോഗം പുതുതായി സ്ഥിരീകരിച്ചത് ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം പതിനൊന്നായി. ഇന്നലെ ജില്ലയിൽ 263 പേർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 12,780 ആയി ഇതിൽ 59 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലും 23 പേർ കോവിഡ് കെയർ സെൻററിലും ബാക്കിയുള്ള ആളുകൾ വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ് കഴിയുന്നത് . ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ ജില്ലയിൽ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍

തുടരുന്നു ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ് കഴിയുന്നത് നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ ഇത് വരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത കേസുകളുടെ എണ്ണം 462 ആയി. 624 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 87 വാഹനങ്ങളും പിടിച്ചെടുത്തു.

ഡ്രോൺ അടക്കമുള്ള ഉപകരണങ്ങളുപയോഗിച്ച് ജില്ലയിൽ പോലീസ് കനത്ത നിരീക്ഷണമാണ് തുടരുന്നത്