29 March 2024 Friday

പൊന്നാനിയിൽ ബോട്ടുകാർക്ക് വല നിറയെ മീൻ മതിയായ വില കിട്ടാത്തതിനാൽ കണ്ണീർ മാത്രം ബാക്കി.

ckmnews

പൊന്നാനിയിൽ ബോട്ടുകാർക്ക് വല നിറയെ മീൻ മതിയായ വില കിട്ടാത്തതിനാൽ കണ്ണീർ  മാത്രം ബാക്കി.


പൊന്നാനി:പൊന്നാനിയിൽ ഇന്ന് രാവിലെ ബോട്ടുകാർക്ക് വല നിറയെ മീൻ ലഭിച്ചു. എന്നാലും കണ്ണീർ മാത്രം ബാക്കി. വിപണിയിൽ വില ലഭിക്കാത്ത മീനാണ് ബോട്ടുകാർക്ക് ലഭിച്ചത്.കണ്ടൻപാരയാണ് ബോട്ടുകാർക്ക് ലഭിച്ചത്.കരയിലെത്തിയപ്പോൾ മീൻ കിലോക്ക് 15 രൂപക്കാണ് വിറ്റുപോയത്.വളം ഉണ്ടാക്കുന്ന മംഗലാപുരത്തെ കമ്പനിയിലേക്കാണ് മൽസ്യം കൊണ്ടുപോയത്.നൂറോളം ബോട്ടുകൾക്ക് വല നിറയെ മീൻ ലഭിച്ചിട്ടും  ഇന്ധനച്ചെലവ് തിരിച്ചു കിട്ടിയില്ലെന്ന് ബോട്ടുടമകൾ സങ്കടത്തോടെ പറയുന്നു.


ഫക്രുദ്ധീന്‍ പന്താവൂര്‍