29 March 2024 Friday

ബം​ഗ​ളൂ​രു മയക്കുമരുന്ന് കേസ്; മുന്‍ കോണ്‍ഗ്രസ്സ് മ​ന്ത്രി​യു​ടെ മ​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂന്നുപേര്‍ അറസ്റ്റില്‍

ckmnews

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേസില്‍ ക​ര്‍​ണാ​ട​ക മു​ന്‍ മ​ന്ത്രി​യു​ടെ മ​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ അറസ്റ്റില്‍. ഹാ​വേ​രി ജി​ല്ല​യി​ല്‍​ നി​ന്നു​ള്ള മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ രു​ദ്ര​പ്പ ല​മാ​നി​യു​ടെ മ​ക​ന്‍ ദ​ര്‍​ശ​ന്‍ ല​മാ​നി​യെ​യാ​ണ് ബം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ ക്രൈം ​ബ്രാ​ഞ്ച് ഗോ​വ​യി​ല്‍​ നി​ന്നും അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ഡാ​ര്‍​ക്ക് വെ​ബ് വ​ഴി ല​ഹ​രി​വ​സ്തു​ക്ക​ള്‍ വാ​ങ്ങി ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്ന സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട സു​നീ​ഷി​നെ​യും ഹേ​മ​ന്തി​നെ​യും ദ​ര്‍​ശ​ന്‍ ല​മാ​നി​യാ​ണ് ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മൂ​ന്നു​പേ​രെ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളാ​യ ഹേ​മ​ന്ത്, സു​നീ​ഷ് എ​ന്നി​വ​രും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്