19 April 2024 Friday

തന്ത്രം വീണ്ടും വിജയം; ജെ.ഡി.യുവിനെ ഓവര്‍ടേക്ക്​ ചെയ്​ത്​ വ​ല്ല്യേട്ടനാകാന്‍ ബി.ജെ.പി

ckmnews

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ പുരോഗമിക്കവെ ജെ.ഡി.യുവിനെ ഓവര്‍ടേക്ക്​ ചെയ്​ത്​ ബി.ജെ.പി എന്‍.ഡി.എയിലെ ഏറ്റവും വലിയ ഘടകകക്ഷിയായി മാറുന്നു. കര്‍ണാടക മഹാരാഷ്​ട്ര, പഞ്ചാബ്​ സംസ്​ഥാനങ്ങളില്‍ സഖ്യകക്ഷികളെ പിന്നിലാക്കിക്കൊണ്ട്​ മുന്നേറാന്‍ ബി.ജെ.പി പയറ്റിയ തന്ത്രം ബിഹാറിലും വിജയം കാണുന്നതായാണ്​ ആദ്യ ഫലസൂചനകള്‍ കാണിച്ചു തരുന്നത്​.

നിലവില്‍ 71 സീറ്റുകളില്‍ ലീഡ്​ ചെയ്യുന്ന ബി.ജെ.പി ജെ.ഡി.യുവിനേക്കാള്‍ മു​ന്നിലാണ്​. 52 സീറ്റുകളില്‍ മാത്രമാണ്​ ജെ.ഡി.യുവിന്​ മുന്‍തൂക്കമുള്ളത്​. 243 അംഗ നിയമസഭയില്‍ പകുതി വീതം സീറ്റുകളായിരുന്നു ഇരുപാര്‍ട്ടികള്‍ക്കും മാറ്റിവെച്ചത്​. ബി.ജെ.പിക്ക്​ 121 സീറ്റും ജെ.ഡി.യുവിന്​ 122 സീറ്റുകളും ലഭിച്ചു.

ഇപ്പോഴത്തെ ട്രെന്‍ഡ്​ തുടരുകയാണെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി ബിഹാറില്‍ എന്‍.ഡി.എയിലെ വല്യേട്ടനായി മാറാന്‍ ബി.ജെ.പിക്കാകും. 2015ല്‍ ബി.ജെ.പിയും ജെ.ഡി.യുവും വേറെ വേറെ സഖ്യങ്ങളായാണ്​ മത്സരിച്ചത്​.

ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനുമൊപ്പം സഖ്യമായി മത്സരിച്ചിരുന്ന ജെ.ഡി.യു 71 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ 53 സീറ്റുകളിലായിരുന്നു ബി.ജെ.പിക്ക്​ വിജയിക്കാനായത്​. പിന്നാലെ മഹാസഖ്യം വിട്ട്​ വന്ന നിതീഷ്​ കുമാറും പാര്‍ട്ടിയും ബി.ജെ.പിയുമായി ​ൈകകോര്‍ത്ത്​ ഭരണം പിടിക്കുകയായിരുന്നു.