20 April 2024 Saturday

തദ്ദേശ തെരെഞ്ഞെടുപ്പ്സോഷ്യല്‍ മീഡിയ കയ്യടക്കി സ്ഥാനാര്‍ത്ഥികള്‍

ckmnews

തദ്ദേശ തെരെഞ്ഞെടുപ്പ്സോഷ്യല്‍ മീഡിയ കയ്യടക്കി സ്ഥാനാര്‍ത്ഥികള്‍


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പിന് മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടങ്ങിയതോടെ സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയ കയ്യടക്കി തുടങ്ങി.സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ പ്രചരണരംഗത്ത് സജീവമാണ്.ഫെയ്സ്ബുക്ക്,വാട്ട്സപ്പ് ഇന്‍സ്ട്രഗ്രാം തുടങ്ങിയ സോഷ്യല്‍ ആപ്പുകളിലാണ് പ്രചരണങ്ങള്‍ ചൂട് പിടിക്കുന്നത്.കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടത് കൊണ്ട് തന്നെ പരസ്യപ്രചരണങ്ങള്‍ക്ക് പകരം സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്താണ് പല മുന്നണി സ്ഥാനാര്‍ത്ഥികളും തീരുമാനിച്ചിരിക്കുന്നത്ഇതിനിടെ പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ പല സ്ഥലത്തും പൂര്‍ത്തിയായിട്ടില്ല.വിവിധ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്ള തര്‍ക്കങ്ങളും തുടരുന്നുണ്ട്.