29 March 2024 Friday

കുന്നംകുളം കടവല്ലൂര്‍ പഴഞ്ഞി മേഖലയില്‍ ജനങ്ങളെ പേടിപെടുത്തുന്ന അജ്ഞാതന്‍ കള്ളന്‍ അല്ലെന്ന് പോലീസ്

ckmnews

ജനങ്ങളെ പേടിപെടുത്തുന്ന അജ്ഞാതന്‍ കള്ളന്‍ അല്ലെന്ന് പോലീസ്


കുന്നംകുളം:കടവല്ലൂര്‍ പഴഞ്ഞി പെരുമ്പിലാവ് മേഖലയില്‍ ജനങ്ങളെ പേടിപെടുത്തുന്ന അജ്ഞാതന്‍ കള്ളന്‍ അല്ലെന്ന് പോലീസ്.പ്രദേശത്ത് എവിടെയും മോഷണങ്ങളോ മോഷണ ശ്രമങ്ങളോ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പ്രദേശത്ത് അതിവേഗം ഓടുകയും പറക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന അമാനുഷികനായ ആള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു എന്ന പരാതിയില്‍ നടത്തിയ അന്യേഷണത്തിലാണ് പോലീസിന്റെ വിശദീകരണം.ഏതെങ്കിലും സാമൂഹ്യ വിരുദ്ധര്‍ ലോക്ക് ഡൗണ്‍ സമത്ത് മറ്റെന്തെങ്കിലും ലക്ഷ്യത്തോടെ നടത്തുന്ന പ്രവൃത്തികള്‍ ആകാമെന്നും പ്രദേശത്തെ സിസി കേമറകള്‍ പലതും പരിശോധിച്ചെന്നും കൃത്യമായി ഒന്നും കണ്ടെത്തിയില്ലെന്നും കംന്ദംകുളം സിഐ പറഞ്ഞു.പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മഫ്തി പോലീസ് പെട്രോളിങ് അടക്കമുള്ള പരിശോധന നടത്തിയെന്നും സംഭവവുമായി ബന്ധമില്ലാത്ത സാമൂഹ്യ വിരുദ്ധരായ ഏതാനും പേരെയാണ് കണ്ടെത്തിയതെന്നും സിഐ പറഞ്ഞു