29 March 2024 Friday

മലയാറ്റൂർ രാമകൃഷ്ണൻ്റെ നോവൽ 'വേരുകൾ': പുസ്തക ചർച്ച സംഘടിപ്പിച്ചു

ckmnews

മലയാറ്റൂർ രാമകൃഷ്ണൻ്റെ നോവൽ 'വേരുകൾ': പുസ്തക ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പ്രതിവാര പുസ്തക ചർച്ചയുടെ ഭാഗമായി മലയാറ്റൂർ രാമകൃഷ്ണൻ്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വേരുകൾ എന്ന നോവൽ ചർച്ച ചെയ്തു. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് പുസ്തകത്തെ ആധാരമാക്കി ആ മുഖപ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡൻ്റ് എം.ശ്രീധരൻ മോഡറേറ്ററായി. എഴുത്തുകാരായ എം. ഭാസ്കരൻ, എ.പി. ശ്രീധരൻ, പി.പി അഖിൽ എന്നിവരും എ. വത്സല, അഞ്ജലി, അനൂപ് മോഹൻ തുടങ്ങിയവരും വായനാനുഭവങ്ങൾ പങ്കുവെച്ചു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ ചർച്ചയുടെ അവലോകനവും പങ്കെടുത്തവർക്ക് നന്ദിയും പ്രകാശിപ്പിച്ചു.