28 March 2024 Thursday

സൗഹൃദം പുതുക്കി ഇടപ്പാളയം ദുബൈ ചാപ്റ്ററിന്റെ 'കൂട്ട്' സമാപിച്ചു

ckmnews

സൗഹൃദം പുതുക്കി ഇടപ്പാളയം ദുബൈ ചാപ്റ്ററിന്റെ  'കൂട്ട്' സമാപിച്ചു


എടപ്പാള്‍:നേരിട്ടുള്ള ഒത്തുകൂടലുകളും സദസുകളും സാധ്യമല്ലതാവുന്ന കാലത്ത്  സൗഹൃദം പങ്കുവെക്കാൻ  വെർച്വൽ ആയി അവസരമൊരുക്കി ഇടപ്പാളയം ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച 'കൂട്ട്' : മെമ്പേഴ്‌സ് വെർച്വൽ മീറ്റ് സമാപിച്ചു.എടപ്പാളിന്റെ കലാ രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ സംഭാവനകൾ ചെയ്ത കോയാസും കാദർഷായും ഒന്നിച്ച കലാ വിരുന്നും മിമിക്രി ആർട്ടിസ്റ്റ് പ്രമോദ് എടപ്പാൾ ഉൾപ്പെടെയുള്ള ഇടപ്പാളയം അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ഉൾപ്പെട്ടതായിരുന്നു 'കൂട്ട് ' . കാഞ്ചേരി മജീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രശസ്ത സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി ഉൽഘാടനം ചെയ്തു.സമാനതകളില്ലാത്ത അനുഭവമാണ് പ്രവാസമെന്നും  ഇതുപോലെയുള്ള ഒത്തുചേരലുകൾ  സമൂഹത്തിന്റെ മാനസിക ആരോഗ്യത്തിന് കൂടി ബലം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജാഫർ ശുകപുരം, നൗഷാദ് പി എസ് , ഹൈദർ അലി, ജംഷീർ എന്നവർ ചേര്ന്ന് അദ്ദേഹത്തിനുള്ള മെമെന്റോ കൈമാറി.ഇടപ്പാളയം ദുബൈ ചാപ്റ്റർ പ്രവാസി സെൽ കോ ഓർഡിനേറ്റർ ഖലീൽ റഹ്മാൻ അവതാരകനായിരുന്ന ചടങ്ങിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ഉദയകുമാർ സ്വാഗതം പറഞ്ഞു.ഗ്ലോബൽ കമ്മിറ്റി അധ്യക്ഷൻ കെ.മുഹമ്മദ് കുട്ടി, സെൻട്രൽ കമ്മിറ്റി കോ ഓർഡിനേറ്റർ അബൂബക്കർ പി എം , അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ വലിയകത്ത്, ദുബായ് ചാപ്റ്റർ പ്രസിഡന്റ്  ടി വി സജിൻ , സെൻട്രൽ കമ്മിറ്റി അംഗം ഹബീബ് റഹ്മാൻ കോലക്കാട്ട് എന്നിവർ ആശംസകൾ നേർന്നു.ധനിത് പ്രകാശ് നന്ദി രേഖപ്പെടുത്തി.