24 April 2024 Wednesday

ഇ എസ് എ സി ഓണാഘോഷം;സമ്മാനങ്ങൾ വിതരണം ചെയ്തു

ckmnews

ഇ എസ് എ സി ഓണാഘോഷം;സമ്മാനങ്ങൾ വിതരണം ചെയ്തു


എടപ്പാൾ: എടപ്പാൾ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിൻ്റെ ഓൺലൈൻ ഓണാഘോഷ കലോത്സവത്തിൻ്റെ സമ്മാനദാനം നടത്തി.പ്രശസ്ത പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെESAC മുൻ പ്രസിഡണ്ട് സദകുമാര്‍  വൈസ് പ്രസിഡണ്ട് റഫീക്ക് (എളാപ്പ) എന്നിവർ പൊന്നട അണിയിച്ചു.വിജയകൾക്കുള്ള സമ്മാനദാനം എടപ്പാൾ വിശ്വൻ നിർവഹിച്ചു. ഒന്നാം സമ്മാനം മുത്തു രണ്ടാം സ്ഥാനം ജയേഷ് മൂന്നാം സ്ഥാനം റഫീക്ക് ( വല്ല്യക്ക )പ്രോത്സാഹ നസമ്മാനത്തി നർഹമായവർ,റഷീദിൻ്റെ മകൻ അൽതാഫ് 4 വയസ്സ്  നിതീഷ് (ഗിറ്റാർ ) ത്വൽഹത്ത് റസാക്ക് എന്നിവരാണ്.ചടങ്ങിൽ പ്രസിഡണ്ട് സിക്കന്ദർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജയേഷ് സ്വാഗതവുംഎൻ വി മജീദ് മുഖ്യ പ്രഭാഷണവും നടത്തി. റിഷാദ് അലി മോഹനൻ സദാനന്ദൻ ബാബു ആശംസകൾ നേർന്നു. സെക്രട്ടറി ജയേഷിൻ്റെ പാട്ടിനുശേഷം  ആദിൽ നന്ദി പറഞ്ഞു.