23 April 2024 Tuesday

ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതി നടക്കുന്നതായി സിപിഐഎം

ckmnews

ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതി നടക്കുന്നതായി സിപിഐഎം

ചങ്ങരംകുളം:ചങ്ങരംകുളത്തെ സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതി നടക്കുന്നതായി സിപിഐഎം ആരോപിച്ചു.ബാങ്ക് വായ്പക്ക് അപേക്ഷ നല്‍കിയവരില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതായും ആരോപണമുണ്ട്.ബാങ്കില്‍ നടന്ന അഴിമതികളെ കുറിച്ച് പുറത്ത് അറിയാതിരിക്കാന്‍ ആരോപണങ്ങളുടെ പേരില്‍ പിരിച്ച് വിട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ ചട്ടം ലഘിച്ച് നിയമനം നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സിപിഎം നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.ബാങ്കില്‍ നടക്കുന്ന അഴിമതികളെ കുറിച്ച് അന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു.