24 April 2024 Wednesday

വീടുകയറി ആക്രമണക്കേസ്: പ്രതികള്‍ അറസ്​റ്റില്‍

ckmnews

വീടുകയറി ഭാര്യയെയും യുവാവിനെയും ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്​റ്റില്‍. ആദിച്ചനല്ലൂര്‍ ഇത്തിക്കര വളവില്‍ വയലില്‍ പുത്തന്‍വീട്ടില്‍ സുധി (18), പ്ലാക്കാട് ചേരിയില്‍ സുബിത ഭവനത്തില്‍ സുബിന്‍ (27), ചിറക്കര ചേരിയില്‍ തോട്ടിന്‍കര പുത്തന്‍ വീട്ടില്‍ മനീഷ് (23), വടക്കേ മൈലക്കാട് ചേരിയില്‍ ദീപ്തി നിവാസില്‍ ദീപു (28), കണ്ണനല്ലൂര്‍ വടക്കേമുക്കില്‍ അഹമ്മദ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാഫി (21) എന്നിവരാണ് അറസ്​റ്റിലായത്. മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് പ്രതികള്‍ കഴിഞ്ഞ നാലിന് വൈകീട്ട് വീടുകയറി ആക്രമിച്ചത്.കൊട്ടിയം പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസില്‍ എസ്.എച്ച്‌.ഒ, യു.പി. വിപിന്‍കുമാറി​െന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.