18 April 2024 Thursday

വാഹനത്തിന് ട്രാഫിക്ക് പിഴയുണ്ടെങ്കില്‍ മുമ്ബേ തന്നെ അറിയാന്‍ അവസരം

ckmnews

പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ നടത്തുന്ന വാഹന പരിശോധനയ്ക്കിടെ അമ്ബരപ്പിക്കുന്ന പിഴ കേട്ട് ഒരു നിമിഷം എല്ലാവരും ഒന്ന് ഞെട്ടുക പതിവാണ്. 20000 രൂപ വിലയുള്ള സ്‍കൂട്ടറിന് 40000 രൂപയോളം ട്രാഫിക്ക് ഫൈനായി ലഭിച്ച വാര്‍ത്ത വരെ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഏറെക്കാലമായി അടയ്ക്കാതെ കിടക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകള്‍ കൂടി ഒരു വലിയ സംഖ്യയാകുന്ന വാര്‍ത്തകള്‍ അടുത്തകാലത്ത് സ്ഥിരമായി കേള്‍ക്കാറുണ്ട്. പലരും ഇതേപ്പറ്റി സിന്തിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

നിങ്ങളുടെ വാഹനത്തിന് ചലാന്‍ ഉണ്ടോ എന്ന് എങ്ങനെ അറിയാം എന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. എന്നാല്‍, ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങളെക്കുറിച്ച്‌ അധികൃതര്‍ അറിയിക്കുകയുണ്ടായിരിക്കുന്നത്.

ചലാന്‍ ഉണ്ടെങ്കില്‍ അതിന്‍റെ വിശദവിവരങ്ങള്‍ അറിയുന്ന വിധവും പിഴ എങ്ങനെ, എവിടെയെല്ലാം അടക്കാമെന്നും രസീത് എങ്ങനെ സൂക്ഷിക്കാമെന്നുമൊക്കെ വ്യക്തമാക്കിയാണ് അധികൃതര്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കൂടാതെ വാഹനത്തിന്റെ രേഖകളും ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ നിയമാനുസൃതം സൂക്ഷിക്കുന്നതിനും പരിശോധനക്ക് ഹാജരാക്കുന്നതിനുമൊക്കെയുള്ള മാര്‍ഗ്ഗങ്ങളും അധികൃതര്‍ വിശദമാക്കുന്നു.