23 April 2024 Tuesday

ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്ക് കമ്മ്യൂണിറ്റി കിച്ചന് അവശ്യ സാധനങ്ങള്‍ നല്‍കി

ckmnews



ചങ്ങരംകുളം:കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ്‌ പ്രഖ്യാപിച്ച ലോക്‌ ഡൗണിൽ പ്രയാസപ്പെട്ട്‌ കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ നിരവധിയായ നിർദ്ധന കുടുംബങ്ങൾക്ക്‌ അനുദിനം ഭക്ഷണം ഉണ്ടാക്കി എത്തിച്ച നൽകുന്ന ആലംകോട്‌ ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചനിലേക്ക്‌ ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക അവ്ശ്യ സാധനങ്ങൾ നൽകി.1300 ഓളം പേർക്ക്‌ വെജിറ്റബിൾ ബിരിയാണി നൽകുന്നതിനാവശ്യമായ സാധനങ്ങളാണ്‌ ബാങ്ക്‌ ഭരണ സമിതി പ്രസിഡന്റ്‌ അഡ്വ.സിദ്ദിഖ്‌ പന്താവൂർ ആലംകോട്‌ ഗ്രാമ പ്ഞ്ചായത്ത്‌ പ്രസിഡ്ന്റ്‌ സുജിത സുനിലിന്‌ കൈമാറിയത്‌.ചടങ്ങിൽ ഹമീദ്‌ ചിയാനൂർ അധ്യക്ഷം വഹിച്ചു പി പി യൂസഫലി, ടി കൃഷണൻ നായർ, ഇ വി മാമു,എം കെ അൻ വർ,അലി പരുവിങ്ങൽ,ആയിഷ ഹസ്സൻ,എ പി ചന്ദ്രൻ,ഗ്രാമ പഞ്ചായ്ത്ത്‌ സെക്രട്ടറി ടി വിനോദ്‌ കുമാർ ,ബാങ്ക്‌ സെക്രട്ടറി പി സവിത എന്നിവർ സന്നിഹിതരായി