29 March 2024 Friday

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 39,000 രൂപയിലേക്ക്

ckmnews

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധനിച്ചു. തിങ്കളാഴ്ച പവന് 120 രൂപ കൂടി 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന്. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ഡോളര്‍ തളര്‍ച്ചയിലായതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. ഔണ്‍സിന് 1,955.76 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയിലും വര്‍ധനവുണ്ടായി. 24 കാരറ്റ് പത്തു ഗ്രാം സ്വര്‍ണത്തിന്റെ വില 52,252രൂപയാണ്.