25 April 2024 Thursday

തദ്ദേശ തെരെഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി എസ്ഡിപിഐ നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി

ckmnews

തദ്ദേശ തെരെഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി എസ്ഡിപിഐ നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി


ചങ്ങരംകുളം:ആസന്നമായ തൃതലപഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ നന്നംമുക്ക് പഞ്ചായത്തിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി.പഞ്ചായത്തിലെ 5,6,7, വാർഡുകളിലേക്കുള്ള സ്ഥാനർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. വാർഡ്‌ 5ൽ വിഎം ഫൈസൽ കാഞ്ഞിയൂർ, വാർഡ്‌ 6ൽ അബ്ദുസ്സലാം ക്ലായിൽ പള്ളിക്കര,വാർഡ്‌ 7ൽ അബ്ദുള്ളകുട്ടി പള്ളിക്കര എന്നിവരാണ് കണ്ണട ചിഹ്നത്തിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥികൾ.അഴിമതിയും,വിവേചനവും നിറഞ്ഞ നിലവിലെ  രാഷ്ട്രീയ പാർട്ടികളിൽ നിരാശയും,പ്രതീക്ഷയും നഷ്ട്ടപെട്ട വോട്ടർമാർ  വരാൻ പോകുന്ന തൃതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എസ്ഡിപിഐ സാരഥികളെ തെരെഞ്ഞെടുക്കുമെന്ന്  തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ റഷീദ് പറഞ്ഞു.കൺവീനർ സലിം കെവി സ്വാഗതം പറഞ്ഞു. മുത്തു അയ്നിച്ചോട്, ഹൈദർ പള്ളിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു. റഫീഖ് അമയിൽ നന്ദി പ്രകാശിപ്പിച്ചു