25 April 2024 Thursday

കപ്പ കൃഷിയിൽ നൂറ് മേനി വിജയം നേടി മൂക്കുതല സ്വദേശി മോഹനൻ

ckmnews

കപ്പ കൃഷിയിൽ നൂറ് മേനി വിജയം നേടി മൂക്കുതല സ്വദേശി മോഹനൻ


ചങ്ങരംകുളം:കപ്പ കൃഷിയിൽ വിജയക്കൊടി പാറിക്കുകയാണ് മൂക്കുതല വാരിയര്‍മൂല സ്വദേശിയായ മോഹനൻ.മൂക്കുതല കരുവാട്ട് ക്ഷേത്രത്തിന്  സമീപ ഭാഗത്തായി ഒരു എക്കർ ഭൂമിയിൽ കൃഷി ചെയ്ത കപ്പയാണ് മോഹനന് നൂറുമേനി വിളവ് നൽകിയത്.മറ്റൊരാളുടെ ഭൂമിയിൽ കൃഷി ചെയ്താണ് ഇദ്ദേഹം കൃഷിയിൽ ഈ വിജയം കണ്ടെടുത്തത്. ഡ്രൈവറായി ജോലി ചെയ്യുന്ന മോഹൻ തന്റെ ഒഴിവു സമയമാണ് കൃഷിക്കായി മാറ്റി വെക്കുന്നത്.


നിലമുഴുത് മറിക്കാൻ ഒരു ട്രാക്ടറിന്റെ സഹായമല്ലാതെ മറ്റെല്ലാ പ്രയത്നവും ഇദ്ദേഹത്തിന്റെ മാത്രമായിരുന്നു.

മുൻ കാലഘട്ടങ്ങളിലും ഇദ്ദേഹം മറ്റു പല കൃഷികളിലും മികച്ച വിളവ് നേടി ശ്രദ്ധയാകർഷിച്ചിരുന്നു.

നവാഗതരായ കൃഷിക്കാർക്ക്  പഠിക്കാൻ ഏറെയുണ്ട് ഈ യുവ കർഷകനിൽ നിന്നും.