25 April 2024 Thursday

വട്ടംകുളം സ്വദേശി പ്രജീഷിൻ്റെ മകൾ ഇഷിക യ്ക്ക് ആദ്യാക്ഷരം പകർന്ന് നൽകി മന്ത്രി കെ ടി ജലീൽ

ckmnews

*എടപ്പാൾ വട്ടംകുളം സ്വദേശി പ്രജീഷിൻ്റെ മകൾ ഇഷിക യ്ക്ക് ആദ്യാക്ഷരം പകർന്ന് നൽകി മന്ത്രി കെ ടി ജലീൽ*


എടപ്പാൾ: എടപ്പാൾ വട്ടംകുളം സ്വദേശി പ്രജീഷ് ആതിര ദമ്പതികളുടെ മകൾ ഇഷിക യ്ക്ക് ആദ്യാക്ഷരം പകർന്ന് നൽകി മന്ത്രി കെ ടി ജലീൽ.  മന്ത്രിയുടെ ഗൺമാനായ വട്ടംകുളം സദേശിയായ പ്രജീഷ് കോവിഡ് പോസറ്റീവ് ആയതിനാൽ വിജയദശമി ദിനത്തിൽ മകളെ എഴുത്തിനിരുത്താൻ കഴിഞ്ഞിരുന്നില്ല. ആ ചടങ്ങാണ് ഇന്ന് മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയായ ഗസലിൽ നടന്നത്. ഗുരുസ്ഥാനീയനായി കാണുന്ന മന്ത്രി തന്നെ തൻ്റെ മകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രജീഷും ഭാര്യ ആതിരയും പറഞ്ഞു.വിവാദങ്ങൾ കൊടുമ്പിരി കൊണ്ടി രിക്കുമ്പോഴും  വീട്ടുപടിക്കൽ വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധ സമരം നടത്തിയപ്പോഴും മന്ത്രിയുടെ വീട്ടിൽ എഴുത്തിനിരുത്തൽ ചടങ്ങും ചോറൂണും നടന്ന സംഭവം ഏറെ ചർച്ചാവിഷയമായിരുന്നു